വീണനാദം

വീണനാദം

വീണാതന്തികളിൽ നിന്നും ഹൃദയമിടിപ്പ് ഏറുന്നു
നിശബ്ദമായ രാത്രിയിൽ സ്വപ്നങ്ങൾ കണ്ണീർ പോലെ ഉരുന്നു
മീൻപോലുള്ള ചിന്തകൾ കുളിർ കാറ്റിൽ തുള്ളി തുളുമ്പുന്നു
താഴവാരങ്ങളിലെ മാറ്റൊലി കൊണ്ടു മറയുന്ന ശബ്ദങ്ങൾ

മണ്ണിൽ പടർന്നു നീളുന്ന മൃദുലസംഗീതം
വിരൽപാടകലങ്ങൾക്കിടയിൽ മരങ്ങളുടെ കൊമ്പുകൾ കരയുന്നു
പക്ഷികളുടെ സ്വരം ശാന്തി തേടി വിഴുങ്ങുന്നു
നദി ഒഴുകിയൊഴുകി സ്നേഹത്തിന്റെ ഹൃദയത്തിലേക്ക് എത്തുന്നു

ചിത്രങ്ങളായി മിന്നുന്ന ഓർമ്മകൾ താളത്തിൽ നൃത്തം ചെയ്യുന്നു
മഴയുടെ വരവിൽ കനലരിയും വേനൽ ചൂടിന്റെ തിളക്കം
അവസാന നോട്ടത്തിൽ ഹൃദയം മുഴുവനായി സ്വരം ഏറ്റെടുക്കുന്നു
സർവം ശാന്തമായ ഭൂമിയിൽ സംഗീതം മറഞ്ഞു സ്നേഹത്തോടെ നീങ്ങുന്നു

ജീ ആർ കവിയൂർ 
10 12 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “