അഗ്നിമഴ

അഗ്നിമഴ 

അഗ്നിമഴയിൽ കാറ്റു ചുട്ടു പൊങ്ങുന്ന തീപ്പൊരി
മേഘമറിയാതൊഴുകി ജ്വാലകൾ താഴെ വീഴും
നിലം മുഴുവൻ പുകയാൽ മറഞ്ഞു കരിയുന്ന ദൃശ്യങ്ങൾ
നിശബ്ദമായ പാതയിൽ ഭയം തുളുമ്പി നീളുന്നു

മരങ്ങൾ കരിഞ്ഞു വേദനയിൽ വിറച്ചു ചിതറുമ്പോൾ
പക്ഷികളുടെ സ്വപ്നങ്ങൾ ചൂടിൽ ഉരുകി പോകുന്നു
നദിയിലൂടെ ചാരത്തിരകൾ ശാന്തമായി ഒഴുകി വരും
മണൽ തിളക്കത്തിൽ കനൽ വിരലുകൾ ഞരുങ്ങുന്നു

പാറകൾ പൊട്ടിത്തെറിച്ച് ജ്വാലകൾ ചുറ്റി പായുന്നു
ഗ്രാമം മുഴുവൻ ഇരുട്ടിൽ വിലാപം ചേർക്കുന്നു
മനുഷ്യരുടെ കണ്ണുകളിൽ തീപ്പൊരി നനഞ്ഞു മിന്നുന്നു
സർവം സഹയായ ഭൂമി ദേവി എല്ലാം മൗനത്തിൽ ആശ്വാസം തേടുന്നു


ജീ ആർ കവിയൂർ 
10 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “