കാണുവതുണ്ടോ പഴയകാലം
കാണുവതുണ്ടോ പഴയകാലം
കാല്പാടുകൾ തേടി
കിനാദൂരം നടന്നു
കലരും മനസ്സിൽ
കാമിനി നിന്നെയോർത്ത്
കലരാത്ത മോഹത്തിൻ
കാണാ കയങ്ങളിലുടെ
കാതങ്ങൾ താണ്ടി
കലർപ്പില്ലാത്ത യാത്ര
കാലമെത്ര കഴിയുകിലും
കാണാതെയിരിക്കിലും
കണ്ണിൽ ഉൾ കണ്ണിൽ
കാണുവതുണ്ടോ പഴയകാലം നീ
ജീ ആർ കവിയൂർ
09 11 2024
Comments