കൃത്രിമ ബുദ്ധിയുടെ കാലത്ത്"

കൃത്രിമ ബുദ്ധിയുടെ കാലത്ത്"

പകൽ വെളിച്ചത്തിൻ വഴി ചൂഴും,
രാത്രിയുടെ നിശബ്ദ താളത്തിൽ.

ജീവിതത്തിൻ ശ്വാസമാകുന്ന വഴികളിൽ,
കൃത്രിമ ബുദ്ധി കാഴ്ചകൾ പകർന്ന്.

മനുഷ്യൻ സൃഷ്ടിച്ച മായാജാലങ്ങൾ,
അനന്തം കൊണ്ടൊരു ഭാവി തേടി.

ചിന്തകളിൽ വിരിയുന്ന യന്ത്രങ്ങളും,
ഓർമ്മകളെ പകർത്തി നീങ്ങുന്നു.

സ്വപ്നങ്ങളെ സൃഷ്ടി ചെയ്യുന്ന കരങ്ങൾ,
അറിയാതെ വഴികൾ തെളിയിക്കുന്നു.

പ്രണയവും വേദനയും മായ്ക്കാതെ,
മനുഷ്യന്റെ ഉള്ളം സ്പർശിക്കുന്നു.

കൃത്രിമത്തിന്റെ ചങ്ങലയിൽ ബദ്ധരായ്,
മനുഷ്യൻ തന്നെ പരിചയിച്ച ലോകം.

ജീ ആർ കവിയൂർ
09 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “