ഏകാന്ത ചിന്തകൾ 21

ഏകാന്ത ചിന്തകൾ 21

ചില കണ്ടുമുട്ടലുകൾ
പാതയിൽ വന്നിട്ടുള്ളത്
ഒന്നൊന്നു തൊട്ടെത്തി
ഹൃദയത്തിൽ ചേർന്നിട്ടും

ചിലത് മധുരം ചേർത്തു,
ചിലത് മുറിവും തന്നു,
ഓർമ്മകളിൽ വരുമ്പോൾ
നൊമ്പരം വിടാതെ

യൗവനത്തിലും വൃദ്ധപ്രായത്തിലും
മനസ്സിൽ പതിഞ്ഞു നിന്നു,
സ്നേഹവും വിരഹവും ചേർന്നൊരു
കാഴ്ചയായി മറഞ്ഞിടുന്നു.

ജീ ആർ കവിയൂർ
11 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “