ഏകാന്ത ചിന്തകൾ 22
ഏകാന്ത ചിന്തകൾ 22
നിന്റെ ഓർമ്മകൾ ശരണം തേടുന്നു,
എല്ലാ വേദനക്കും ആശ്വാസം നൽകുന്നു.
ഒരിക്കൽ അപൂർണമായിരുന്നു സ്വപ്നങ്ങൾ,
ഇപ്പോൾ അവയ്ക്കു സമാധാനമാർഗം നൽകുന്നു.
ആ രൂപം കണ്ണുകളിൽ തന്നെ തങ്ങിയിരിക്കുന്നു,
കാറ്റിൽ മറ്റൊരു സുഗന്ധം പോലെ കലർന്നിരിക്കുന്നു.
രാത്രിയുടെ നിശ്ശബ്ദതയിൽ കാതോർത്ത് കേൾക്കുന്നു,
സ്വപ്നങ്ങളിൽ നിശ്ശബ്ദതയുടെ കുളിരുമായി വിരുന്നിരിക്കുന്നു.
ദൂരെ നിന്നാലും എത്ര അടുത്തെന്നു തോന്നുന്നു,
ഹൃദയത്തിന്റെ ഓരോ താളിലും ജീവൻ അനുഭവിക്കുന്നു.
പ്രണയത്തിന്റെ ആലിംഗനത്തിൽ നിമിഷങ്ങൾ നിശ്ചലമാകുന്നു,
ഈ അനുഭവം എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
ജീ ആർ കവിയൂർ
11 11 2024
Comments