പാതിരാവിൽ
പാതിരാവിൽ
പാതിരാവിൽ പിൻ നിലാവിൻ
പാലോളിയിൽ പാതി വിടർന്നൊരു
പനീർ പുഷ്പമായി നിൻ മുഖം
ഒളി നിറയുന്നു മധുര ചിന്തയിൽ.
ചിരിയെത്തും ചെറു തിരി വെട്ടമായ്
മിഴിയിലൊഴുകി കരളരുവിയിലൂടെ,
കണ്ണാടിക്കു മുന്നിൽ പ്രണയം നിൽക്കുന്നു,
നിഴലായ് ഞാൻ തേടുന്നു നിൻ വദനം.
ഹൃദയതീര കടവിന്നരികിൽ
മുത്തുങ്ങളായ് തിളങ്ങി താരകങ്ങൾ,
മഴയുടെ താളത്തിൽ മയങ്ങിയ നേരം
നിൻ പദ ചലനത്താൽ കനവകന്നു.
ഓർമ്മകളായ് നീ മരമഴയായ്
മെല്ലെ പൊഴിക്കുന്നു മുത്തിൻ കണം,
മിഴിമണികൾക്ക് ആനന്ദാനുഭൂതി
മനസ്സിൽ നിറയുന്നു നീയെന്ന കുളിർ.
ജീ ആർ കവിയൂർ
11 11 2024
Comments