അഴലാഴങ്ങളിൽ മിഴി നട്ട്
അഴലാഴങ്ങളിൽ മിഴി നട്ട്
മൊഴിയുവാനാവാതെ
പൊഴിയും കണ്ണു നീരിന്നു
ലവണത്തിൻ രസമോ
ആഴിയിലും നിറയുന്നു
ആകാശത്തിൻ്റെ നീലിമ
കരയാതിരിക്കാൻ ശ്രമിച്ചൂ
എന്നാലും കിനാവുകൾ പൂത്തു
ഒരുദൂരം വിട്ടു നീ എന്നിലായ് നിറഞ്ഞു
നിന്നെ പോലും മറക്കാനാവാതെ
എൻ മനം തിങ്ങി വിങ്ങുന്നു
അവകാശം ആരും കൊടുക്കാതെ
എന്നിൽ ചേർന്നെന്തെ നിൻ
ഓർമ്മകൾക്കൊരു ചാരുത
ഹൃദയത്തിൽ കലർന്നോ
ജീ ആർ കവിയൂർ
08 11 2024
01: 34 am
Comments