അമ്മേ പലിപ്ര കാവിൽ വാഴുമ്മമ്മേ

അമൃത കല്ലോലിനിയാം കാരുണ്യമേ 
അമ്മേ പലിപ്ര കാവിൽ ല് ല്പ്പ്വാഴുമ്മമ്മേ

അരികത്ത് അണയുമ്പോഴായി 
അഴലോക്കെയാറ്റിത്തരുമമ്മ 
അണയാത്ത സ്നേഹം ചൊരിയും 
അകതാരിൽ ശാന്തി പകരുമമ്മ

അമൃത കല്ലോലിനിയാം കാരുണ്യമേ 
അമ്മേ പലിപ്ര കാവിൽ വാഴുമ്മമ്മേ

അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ അംബികേ നിന്നരികിലെത്തുന്നവർക്ക്
ആവാളം ജ്ഞാനം പകരും സരസ്വതിയും 
അർത്ഥം തേടിവരുന്നവർക്ക് ലക്ഷിയും

അമൃത കല്ലോലിനിയാം കാരുണ്യമേ 
അമ്മേ പലിപ്ര കാവിൽ വാഴുമ്മമ്മേ

നിന്നന്തികെ ഉണ്ട് നാഗരാജവും
നാഗയേക്ഷിയമ്മയും രക്ഷകനാം
രക്ഷസ്സും യോഗീശ്വരനാം കാരണവരും
എല്ലാവർക്കും ആശ്വാസമരുളുന്നുവല്ലോ

അമ്മേ ശരണം ദേവി ശരണം 
പലിപ്രക്കാവിലമ്മേ ശരണം 

ജീ ആർ കവിയൂർ
11 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “