നിന്നെ ഒരിക്കലും മറക്കാനാവില്ല

നിന്നെ ഒരിക്കലും മറക്കാനാവില്ല.

നീ എൻ ഉള്ളിലെ സ്നേഹം
നിഴലായി കൂടെ വർത്തിക്കുന്ന
നിലാവാണ് നിൻ പുഞ്ചിരി
നിൻ തലോടലാണ് കുളിർക്കാറ്റ്

എന്നീശ്വരനോടുള്ള പ്രാർത്ഥനയിൽ
നീയും പൊന്നും പോലെ തിളങ്ങുന്നു
നിന്റെ കരങ്ങളുടെ പെരുമഴയിൽ
എന്നെയൊന്ന് നനയിച്ചു പോറ്റുന്നു

ഒരാൾക്കും അളക്കാനാകാത്ത
ആ പ്രണയം തൻ ചെമ്പകമണമായി
എന്നെ ചുറ്റിയടിക്കുന്നതുപോലെ
തീരും വഴികളിൽ വെളിച്ചമായി

നിന്റെ സ്നേഹത്തിൻ രാഗങ്ങൾ
നിശ്ചലമായ് എൻ മനസ്സിൽ പതിയും
ആഴത്തിൽ നീ പറയാതെ
അമ്മയേ, നിന്നെ ഒരിക്കലും മറക്കാനാവില്ല.

ജീ ആർ കവിയൂർ
07 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “