ഏകാന്ത ചിന്തകൾ 15
ഏകാന്ത ചിന്തകൾ 15
നമ്മുടെ ജീവിതത്തിൻ പെരുമഴയായി
സ്നേഹ കണങ്ങൾ ചിതറി നിൽക്കും,
ഉണർന്നാലും സ്വപ്നത്തിനും കൂട്ടായി
നിലകൊള്ളും ഈ സ്നേഹ പായൽ.
വിഷമത്തിൽ ഒപ്പം നില്ക്കുന്നവൻ,
ഹൃദയത്തിൽ ഇടം നിറയ്ക്കുന്നവൻ,
ഓർമ്മകളിൽ ഒരായുസ്സുമാകുന്ന
ആ സ്നേഹത്തിൻ നന്മ മറക്കാനോ?
വാക്കുകളിൽ പുഞ്ചിരി വീണാൽ
കണ്ണുകളിൽ പ്രണയം തെളിയും,
അറിയാതെ സ്നേഹം വളരുമ്പോൾ
മുറിപ്പാടുകൾ മറക്കും നമുക്ക്.
വേറൊരാൾക്ക് വേണ്ടി
തങ്ങളെ ഒഴിവാക്കത്തവനും
ഹൃത്തിൽ സുഖം ഉണ്ടോ
എന്നാരായുന്നവനല്ലോ
യഥാർത്ഥ സുഹൃത്ത്.
ജീ ആർ കവിയൂർ
06 11 2024
Comments