ഗാനം നിന്നോർമ്മകൾ

ഗാനം നിന്നോർമ്മകൾ 

ചരണം 1
നിന്നോർമ്മകളെന്നിലൊരു
കുളിർ നിലാവായി പെയ്തിറങ്ങി
ഒരു സ്വപ്നാടനത്തിലെന്നോണം
ലഘവമില്ലാത്ത മേഘം പോലെ

പല്ലവി
മിഴികൾ തിരഞ്ഞ വഴികളിൽ,
മുഴുവൻ സ്നേഹ ഗാനം പാടി,
സ്വപ്ന തണലിൽ പൊന്നുപോലെ,
ഞാനേറെക്കൂടി നിന്നിലേറുന്നു.

ചരണം 2
എൻ മനമൊഴുകി നടന്നു ഞാനറിയാതെ,
നിൻ ചാരുകാഴ്ചകളിൽ തിരിഞ്ഞു,
സ്വപ്നചെമ്പകത്തളിരിൽ സ്വരഗന്ധം,
കാറ്റായ് നിന്നിലേറെ തേടി.

പല്ലവി
മിഴികൾ തിരഞ്ഞ വഴികളിൽ,
മുഴുവൻ സ്നേഹ ഗാനം പാടി,
സ്വപ്ന തണലിൽ പൊന്നുപോലെ,
ഞാനേറെക്കൂടി നിന്നിലേറുന്നു.

ചരണം 3
ഒഴുകുന്നു എന്റെ പാദങ്ങളിലെണ്ണി,
തുടങ്ങീ ഒരു നൃത്തസന്ധ്യയിൽ,
നീ വന്നൊഴുകി പോകുമ്പോൾ,
മരുവിലെച്ചില്ലകൾ പൂക്കുവാൻ.

പല്ലവി
മിഴികൾ തിരഞ്ഞ വഴികളിൽ,
മുഴുവൻ സ്നേഹ ഗാനം പാടി,
സ്വപ്ന തണലിൽ പൊന്നുപോലെ,
ഞാനേറെക്കൂടി നിന്നിലേറുന്നു.

ജീ ആർ കവിയൂർ
07 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “