വേവലാതികൾ
വേവലാതികൾ
വൃദ്ധാവസ്ഥയുടെ വേവലാതി
സഹിക്കാതെ പോകുന്നു എല്ലാം,
ദൃശ്യമാകുന്ന ലോകം മാഞ്ഞുപോകുന്നു,
ഓർമ്മകൾ ചിതറിയപ്പോള്‍ ശൂന്യമായ് മാറുന്നു.
ശബ്ദങ്ങളും മായുന്നു, കേൾവിയില്ല,
ജീവിതത്തിൻ ചാരത്ത് പ്രണയം മാഞ്ഞുവോ,
നിലനിൽപ്പിനായ് പണിചെയ്ത കാലം,
ഇപ്പോഴിതാ സുഖം നിറഞ്ഞ ശൂന്യത.
മകനും മരുമകളും ദൂരെയായി,
മരുമക്കളും കളിയാക്കി മാറിപ്പോയി,
ഇനിയും ഇനി സാക്ഷിസഹചാരം മാത്രം,
ഒരു ഓർമ്മ, ഒരു വിസ്മയം - ഒറ്റപ്പെടലിന്റെ കൂടെ.
ജീ ആർ കവിയൂർ
12 11 2024
Comments