നിന്നെ തേടി അലയുന്നു ഞാൻ.

നിന്നെ തേടി അലയുന്നു ഞാൻ.

തങ്ക കിനാവിന്റെ താലവുമെന്തി
സന്ധ്യ കുങ്കുമപട്ടുടുത്ത് 
രാവിനെ വരവേൽക്കുമ്പോൾ 
മെല്ലെ എത്തുന്നു കുളിർക്കാറ്റിനൊപ്പം

 തിങ്കളെത്തുന്നു ചന്ദനക്കുടവുമായി
തിരി തെളിയിക്കുന്നു മനസ്സിൻ
തീരങ്ങളിലായ് നാമജപഘോഷം
തരളിതമാം ഓർമ്മകൾ പേറി

കനവിന്റെ വരവ് കാത്ത്
നിദ്ര നിൽക്കുന്ന നേരത്ത്
അറിയാതെ മറയാത്ത
ചിന്തകളുമായ് വന്നുവല്ലോ നീയും

പതിയുന്ന നക്ഷത്രപ്പാടങ്ങളിൽ
പെയ്തൊഴിയാത്ത സ്നേഹധാര
ഹൃദയത്തിന്റെ കവിത പോലെ
നിന്നെ തേടി അലയുന്നു ഞാൻ.

ജീ ആർ കവിയൂർ
13 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “