ഏകാന്ത ചിന്തകൾ 20
ഏകാന്ത ചിന്തകൾ 20
ജീവിതം തുടങ്ങും
ഭയം മരിക്കുന്നിടത്ത്
ജീവിതം തുടങ്ങും,
നിശ്ശബ്ദമായ പാതകളിൽ
പ്രകാശം നിറയും.
ഹൃദയത്തിൽ പിറക്കുന്ന
സാഹസം തീണ്ടുമ്പോൾ,
കടലുകൾ കടക്കാനും
പർവ്വതങ്ങൾ കയറാനും നാം തയാറാകും.
ആത്മവിശ്വാസത്തിൻ ചിറകിൽ
സ്വപ്നങ്ങൾ ഉയരും,
കൈകൾ നീട്ടി സ്വരൂപിക്കാം
പുതിയൊരു ലോകത്തെ.
നിനവില്ലാതെ മുന്നോട്ട് പോകും
ജീവിതം പുനർജനിക്കുമ്പോൾ.
ജീ ആർ കവിയൂർ
10 11 2024
Comments