ഒരു പ്രതിബിംബമായ്.

മറക്കാനാവുന്നില്ലയീ തണുത്ത കാറ്റും നിലാവു നിറഞ്ഞ രാത്രിയും,
നിന്നോർമ്മകൾ നൽകും പ്രതീക്ഷയെ, എന്നിലെ ജീവിക്കാനുള്ള തുടിപ്പ്.

ഇനിയോ അതൊരു ചുംബനം പോലെ കാറ്റിൽ ലീനമാവുന്നു ,
നിൻ സ്‌പർശനങ്ങൾക്കായ് 
 മനം കൊതിക്കുന്നു  

മനസ്സിന്റെ ഇരുളിൽ നീ, ഒരു ചിരാതായ് തെളിയുന്നു 
നിൻ സ്മരണകളുടെ പ്രകാശം, 
ഓരോ വേദനയിലും ചിതറുന്നു.

ഹൃദയസൂര്യന്റെ ഈശ്വരിയായി നീ, അതിന്റെ സംഗീതവും,
നിശ്ശബ്ദതയിൽ നീ മാത്രമേ ഉറപ്പായുള്ളുവെന്നു കാണുന്നു.

എങ്ങനെ വേണം വർണ്ണിക്കാൻ,  
നിൻ സൗന്ദര്യത്തെ അറിയില്ല
ഓരോ ചിന്തയിലും നീയുള്ള
 സന്ധ്യയുടെ കണിക പോലെ ഓരോ നിമിഷവും.

എല്ലാ നിമിഷങ്ങളിലും, നിന്റെ പ്രതിരൂപം ചിരിക്കുന്നു,
"ജി. ആർ."ന്റെ ഹൃദയത്തിൽ, ഒരു പ്രതിബിംബമായ്.

ജീ ആർ കവിയൂർ
08 11 2024


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “