ഹൃദയത്തിൽ ഉണ്ടല്ലോ
അന്തി മയങ്ങുമ്പോഴെക്കുമായി
അണച്ചീടാം ചിരാതുകെളാഒക്കെ ഹൃദയത്തിൽ നിന്നോർമ്മകൾ മാത്രം മതിഎരിഞ്ഞു തീരുവാൻ ആയിട്ടു ഓമലേ ...
വന്നീടുക നീ വന്നു തെളിച്ചിട്ട ശോഭ
ചുറ്റും അന്ധകാരം ആണല്ലോ എന്നറിയുക
നിൻ പുഞ്ചിരിയാലും നിലാവു തെളിയുമല്ലോ
നീ അടുത്തു വന്നീടുക മടിക്കാതെ ഓമലേ
പകലിനെ തിരുനെറ്റിയിലിപ്പോഴും കറുത്തു കിടക്കുന്നു
പതുക്കെ വന്നു നീ തെളിച്ച ഇടുക വെട്ടം ഹൃദയത്തിൽ നിൻ ഓർമ്മകളുടെ ചിരാതുകൾ
കത്തിയെരിയുന്നു ഉണ്ടല്ലോ നീ വന്നില്ലെങ്കിലും ഓമലേ ....
ജി ആർ കവിയൂർ
7.6.2020
Comments