വരിക വരിക (ഗസൽ)
വരിക വരിക (ഗസൽ)
നീ എൻ ചാരേ വന്നണയുകിൽ
നീറുമെൻ മനസ്സിനു കുളിർ
കണ്ണുകൾ തുടിക്കുകയാണ് നിൻ വരവിനായി
കാതുകൾ കാത്തിരിക്കുന്നു നിന്നെ കേൾക്കാൻ
മൊഴിയും മിഴിയും ചേർന്നിരിക്കേ
മഴയായി നീ വന്നു എൻ അരികെ
പൊഴിച്ചു നീ മണ്ണിൻ ഗന്ധമെന്നിൽ
തഴുകിയകന്നില്ല സ്നേഹത്തിൻ കുളിർ
കാത്തിരിപ്പിന് സുഖമെത്രയെന്ന്
ഓർത്തിരിക്കുന്നു ഞാനേറെയീ
വിരഹത്തിൻ തീരങ്ങളിൽ
അരികിൽ വരുമെന്ന സ്വപ്നവുമായി
ജി ആർ കവിയൂർ
18.06.2020
Comments