കേട്ടില്ല....

കേട്ടില്ല... 

ഈ  ലോകത്തിലാരുമെന്റെ
ഉറ്റ സുഹൃത്തായിരുന്നില്ല
ഒരു മിഴികളുമെനിക്കായ്
ഒരിക്കലും കാത്തിരിന്നില്ല 

ലോകമെന് കണ്ണുകളിലാകെ
നിദ്രയില്ലാ രാവുകളാക്കി
ക്ഷീണിതനാക്കി എൻ ഹൃദയം
ആർക്കുവേണ്ടിയും കാത്തിരുന്നില്ല

എന്റെ ശോക വിരഹ കഥകളൊക്കെ
കേൾക്കുവാനൊരുക്കമല്ലായിരുന്നു
വാക്കുകൾക്ക് വിലയോട്ടുമെ തന്നിരുന്നില്ല
എന്നിലൊട്ടു വിശ്വാസമെയില്ലായിരുന്നു

കാറ്റിനോട് എങ്ങിനെ ഗന്ധം ചോദിക്കുമീ
സായംസന്ധ്യയിലെന്നെകുറിച്ചവളാരാഞ്ഞില്ല ...
നിലാവ് പരന്നു നിഴലൊരുക്കി കാത്തിരുന്നു
എന്നിട്ടുമെന്തേ അവളുടെ നൂപുര ധ്വനി കേട്ടില്ല..

ജീ ആർ കവിയൂർ
25.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “