മോഹത്തിന് ഗമനം (ഗസൽ)

മോഹത്തിന് ഗമനം (ഗസൽ)

മണ്ണിൽ സ്വപ്നങ്ങൾ തേരോടി 
മോഹങ്ങൾ ശലഭമായി 
വർണ്ണ ചിറകിലേറി 
വിണ്ണിൽ പാറി നടന്നു 

കടൽ ആഴങ്ങളിലേക്ക് 
അഴലിൻ സഞ്ചാരം 
ആർത്തിരമ്പി ശോകം 
കരയ്ക്കു നൽകി പ്രഹരം 

മനസ്സിൻ തന്ത്രികളിൽ 
മൗനം പാടി തുടങ്ങി 
രാഗ താളലയങ്ങളാൽ
ഉണർന്നു  സാന്ത്വന സംഗീതം

ശ്വാസനിശ്വാസങ്ങൾ വേഗത 
ആരോഹണാവരോഹണങ്ങൾ 
തീർത്തു പ്രണയത്തിൻ ഗസൽ 
മോഹ ശലഭങ്ങൾ പറന്നുയർന്നു 

ജി ആർ കവിയൂർ 
12.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “