പുലരട്ടെ ഇനിയും

പുലരട്ടെ ഇനിയും 

നീയെനിക്കേകിയ മായിക സ്വപ്നങ്ങളൊക്കെ ഇന്നെന്തേ മറഞ്ഞിടുന്നു മനസ്സിൽനിന്നും മറവിയുടെ മഞ്ഞിൽ അലിഞ്ഞുചേരുന്നു മറക്കുവാനാകാത്ത  നിൻ അടുപ്പം 

മഴവിൽ വിരിഞ്ഞല്ലോ ചിദാകാശത്തിൽ മഴയുടെ ഓർമകളിൽ നിൽക്കുമ്പോൾ 
സ്വര സ്വർഗ്ഗങ്ങൾ എവിടെനിന്നോ ഒഴുകിയെത്തി മുരളികയിലൂടെ വിരഹഗാനം 

പുലരി വെട്ടം കൊണ്ടുവന്നു പുതു ഉണർവ് പുലരാമിനിയും ഏറെ നാൾ ഇങ്ങനെ 
പുലരും നിന്നോർമ്മ കളുടെ സുഖത്തിൽ പൂക്കൾ വിരിയട്ടെ കുയിലുകൾ പാടട്ടെ മയിലുകൾ ആടട്ടെ ..

ജി ആർ കവിയൂർ 
07.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “