പോയി വരൂ
ഇന്നലെകളുടെ ഓർമ്മകളെന്നിൽ നിന്നും
താളമുണർത്തുന്നു മദകര ഭാവമുണർത്തുന്നു
നീയുമെന്നോട് വിടപറഞ്ഞു പോകുകയാണോ
വിരൽത്തുമ്പിൽ നിന്നും പിടിവിട്ടു പോകുകയാണോ
എത്ര നാളുകളായി കാണാൻ കൊതിച്ചിട്ടു കണ്ടു
എന്തെ കൊതി അടങ്ങുന്നതിനു മുൻപേ പോയിടുന്നുവോ
മൂകനായി ഇന്ന് ഞാൻ എഴുതുന്നതൊക്കെ നിനക്കായല്ലോ നീയത്
അറിയുന്നുണ്ടോ എന്നെനിക്കറിയില്ല ഞാനുമെന്റെ നോമ്പങ്ങളും
തനിച്ചായിയീ തുരുത്തിലായ് അതാവുമോ എന്റെ കരുത്തെന്ന് കരുതി
ജീവിക്കുന്നു , വരുമൊരു നല്ല നാളിന്റെ തെളിമകളെനിക്കായി
എന്ന് ആശ്വാസമായി വിശ്വസിക്കുന്നു, നീ പോയി വരൂ ഓമലേ
ജീ ആർ കവിയൂർ
01 .06 .2020
Comments