നിൻ ഓർമ്മകളുടെ നടനം......( ഗസൽ)

നിൻ ഓർമ്മകളുടെ നടനം......( ഗസൽ)

നിന്നോർമ്മകൾ നൃത്തം വച്ചു ചുറ്റിലും ഇതൊക്കെ കാണുമ്പോൾ മനം ആനന്ദതുന്തിലമായി പ്രിയതേ 
നിന്റെ വരവിനെ കാത്തു ദിനരാത്രങ്ങളായ്  കാത്തു കഴിയുന്നു നിന്നോർമ്മകൾ വലം വെക്കുമ്പോൾ ചിരിയിൽ പടർന്നു വസന്തവും                     നിൻ ചൊടികളിൽ  ശിശിരത്തിൻ  നനവ് ഋതുക്കൾ മാറി മറയുന്നത് കാണാനെന്തൊരു ചേല് 

നിൻ അളകങ്ങൾ പുളഞ്ഞ് ആടി  ഉരഗങ്ങളെപ്പോലെ
നിൻ കണ്ണുകളിൽ വിരിഞ്ഞു കവിത
നിൻ കവിളുകളിൽ വിരിഞ്ഞു പ്രണയം 
നിന്നോപുര ധ്വനി ഉണർത്തി ലഹരി അനുഭൂതി

ഇതൊക്കെ കാണുമ്പോൾ മനം ആനന്ദതുന്തിലമായി പ്രിയതേ 
നിന്റെ വരവിനെ കാത്തു ദിനരാത്രങ്ങളായ്  കാത്തു കഴിയുന്നു നിന്നോർമ്മകൾ വലം വെക്കുമ്പോൾ ....

ജീ ആർ കവിയൂർ
7.6.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “