മാറ്റൊലി -

മാറ്റൊലി -

മന്വന്തരങ്ങളായി
മാറ്റൊലി കൊള്ളുന്നു
മലവെള്ളപ്പാച്ചിലിൻ
കാഹളങ്ങൾ

മറുത്തുരിയാടാതെ
സംഹാര താണ്ഡവമാടി
മുടിയഴിച്ചാടുന്നു
മേഘമാലകളും

മനുഷ്യനാൽ വെട്ടിയ
മരങ്ങളൊക്കെയും
മുറവിളി കൂട്ടുന്നു
മണ്ണിൽ കിടന്ന്

മറ്റാരും കേൾക്കാത്തതെന്തോ
കാതിൽ മുഴങ്ങുന്നു
അകലെ നിന്നലയടിക്കുന്നു
മരണത്തിൻ രണഭേരികൾ

കടലോ പ്രഹരമായലറിയടുക്കുന്നു
കരയോ നിശ്ചേതയായ്
നോവേറ്റി കിടപ്പൂ

കരയാനാവാതെ
കാലങ്ങളായി തിരയടിപ്പൂ
മാറ്റൊലി തൻ
പ്രളയവുമിവിടെ ..

ജീ ആർ കവിയൂർ 

11 .06 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “