ഇങ്ങിനെയോ
ഇങ്ങിനെയോ......
നീ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നു
കിനാവായി ഞാനെന്ന് അറിയുന്നുവോ
കണ്ടതൊക്കെയും ഓർമ്മയുണ്ടോ നിനക്ക്
രാവിന്റെ നിറംമങ്ങിയുണരുന്ന നേരം
നിലാ മഴ നനഞ്ഞ അരയന്നങ്ങളെ പോലെ
മുട്ടിയുരുമ്മി നടന്നു നിഴലുകൾ ഒന്നായതും
മുല്ലപ്പൂവിൻ മാസ്മര ഗന്ധമറിഞ്ഞ് മെല്ലെ
മൃദു ശയ്യയിലെ കഴിഞ്ഞു ചേർന്നതും
എന്നും ഇങ്ങനെ സ്വപ്നം കാണാൻ മാത്രം
വിധിക്കപെട്ട ജന്മമാണോയീ ജീവിതം
ജനിമൃതികൾക്കിടയിലെ കുറച്ചു നാളുകൾ
ഇങ്ങനെ കഴിയുവാനുള്ളതോ സഖിയേ..
ജീ ആർ കവിയൂർ
15.06.2020
Comments