എൻ കണ്ണാ....
എൻ കണ്ണാ....
എൻ കദനങ്ങൾ ഒക്കെ നീ
മുരളികയൂതി അകറ്റി ഇല്ലേ
പൊൻ മുരളികയുതിയറ്റിയില്ലേ കണ്ണാ.....
മായാ മാധവാ നിൻ കാരുണ്യമെനിക്ക്
നിത്യവുമുണ്ടായിരിക്കണേ കണ്ണാ.....
നിൻ മയിൽപ്പീലി കണ്ണുകളിലെ തിളക്കവും
ഗോരോചനകുറിയും
ഗോപിജനങ്ങൾക്കുയേറ്റം പ്രിയകരം..
മായാത്ത നിൻ പുഞ്ചിരി പൂക്കളും
മനസ്സിലെന്നും തെളിയണേ കണ്ണാ...
എൻ കദനങ്ങൾ ഒക്കെ നീ
മുരളികയൂതി അകറ്റി ഇല്ലേ
പൊൻ മുരളികയുതിയറ്റിയില്ലേ കണ്ണാ.....
ഈരേഴു പതിനാലു ലോകവുമമ്മക്കു കാട്ടി
ഇഹപര ദുഃഖങ്ങളൊക്കെ നീയകറ്റിയില്ലേ കണ്ണാ....
പാർത്ഥനു സാരഥി നിന്നു നീ
പാരിനാകെ നൽകിയില്ലേ ഗീതോപദേശം കണ്ണാ..
എൻ കദനങ്ങൾ ഒക്കെ നീ
മുരളികയൂതി അകറ്റി ഇല്ലേ
പൊൻ മുരളികയുതിയറ്റിയില്ലേ കണ്ണാ.....
ജീ ആർ കവിയൂർ
10.06.2020.
Comments