ശ്രുതിയുണർന്നു... (ഗസൽ)
ശ്രുതിയുണർന്നു... (ഗസൽ)
മേഘമൽഹാർ ശ്രുതിയുണർത്തിയെൻ
മനസ്സാം മാനത്ത് നിന്നോർമകൾ
സ രി പ മ പ നി..നീ സ
സ' നി പ മ രി ഗ - മ രി സ
മൗനമകറ്റി സുഖമുള്ള നോവുകളാൽ
കളമൊഴി നീ എന്നിലാകെ
പ്രണയത്തിന് കുളിർ മഴപെയ്യിച്ചു
നിലാവിന്റെ പ്രഭ പരന്നു നിൻ ചിരിയാൽ
ആനന്ദാമൃത ധാരയാൽ
മിഴിയിണകളിൽ നനവു പടർന്നു
അഴലകന്നു നിൻ സാമീപ്യത്തിൻ
ലഹാരാനുഭൂതിയാൽ സർഗ്ഗമുണർത്തി
മേഘമൽഹാർ ശ്രുതിയുണർത്തിയെൻ
മനസ്സാം മാനത്ത് നിന്നോർമകൾ
സ രി പ മ പ നി..നീ സ
സ' നി പ മ രി ഗ - മ രി സ.
ജീ ആർ കവിയൂർ
27.06.2020
Comments