വാക്കുകളാൽ
വാക്കുകളാൽ......
നീയുരിയാടിയ വാക്കുകളൊക്കെ
നീറുന്ന വേദനയുടെ മുകളിൽ
പുരട്ടിയ മൃതസഞ്ജീവനിയല്ലോ
പുലരാനിനി ഏറെയില്ലെങ്കിലും
കണ്ണുകളിൽ ഉറക്കം പടിയിറങ്ങിയല്ലോ
കരളിനുള്ളിൽ ഏറെ വേദന പുരളും
കഥ കേട്ടു ഞാനങ്ങ് കണ്ണ് നിറച്ചുയറിയാതെ
സീത പോലും കുടിച്ച് കണ്ണുനീരിനെ ലവണ രസം
പകരുന്നതു പോലെ എൻ നാവിലിറ്റ
കണികകൾ ആത്മാവ് വിട്ടകലും പോലെ
ദേഹവും ദേഹിയും തമ്മിലുള്ള മൽപിടുത്തം
കണ്ടിട്ടും കാണാതെ പുറംതിരിഞ്ഞു നടക്കുന്നു വല്ലോ
ഇനി അല്പം പുരട്ടാം തൂവലാൽ തലോടാം
ചുണ്ടുകളാൽ മെല്ലെ തടവി ഉറക്കാം
ആഴത്തിലുള്ള മുറിവുകൾ കരിയട്ടെ
നല്ലൊരു നാളെക്കായി കണ്മിഴിക്കാനായി ഓമലേ ...
ജീ ആർ കവിയൂർ
15.06.2020
Comments