നീയും ഞാനുമെന്തേ ഇങ്ങനെ

നീയുംഞാനുമെന്തേ ഇങ്ങനെ.....

നീയേ പറയുക ദൈവമേ
ഈ  സങ്കടത്തിൽ നിന്നും
എങ്ങിനെ കരകയറുമെന്ന്
അറിയാതെ ഞാനും നീയും ...

ഹൃത്തിൽ സുഖം ഉണ്ടോ
എന്ന് ആരായുന്ന അവർ
ഇല്ലാരുമെന്തേ സുഹൃത്തുക്കളേ
സുഖമെന്നത് മരീചികയായി മാറിയോ

ദുഃഖത്തിൻ പിന്നാലെ നടന്നു തളർന്നു
സുഖദുഃഖങ്ങൾ മാറിമാറി വന്നിരുന്നെങ്കിൽ
വെയിലിനും മഴയ്ക്കും ഇടയിൽ
വന്നു പോകുന്ന തെന്നലിന്
വിരഹത്തിനും പ്രണയത്തെയും ഗന്ധം ..

പൂവും വണ്ടും കടലും കരയും
മഴയും മഞ്ഞും താഴ് വാരത്തിലെ വസന്തവും ഇപ്പോഴും പ്രണയത്തിലാണെന്ന് അറിയുന്നു
എന്നിട്ടും ഞാനും നീയും സങ്കടത്തിൽ കഴിയുന്നു...

ജീ ആർ കവിയൂർ
10.06.2020.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “