ഗംഗാധരാ
ഗംഗാധരാ......
ഗംഗാധരാ ശിവ ഗംഗാധരാ
ചന്ദ്രകലാധരാ ചാരുമൂർത്തേ എൻ
ചിന്തയിൽ ഉണരുന്നു നിൻ രൂപം
പാർവ്വതി പതേയെ ശിവശങ്കരാ
ഗംഗാധരാ ശിവ ഗംഗാധരാ.....
നിൻ തൃക്കൺ പാർത്ത് അനുഗ്രഹിക്കേണമേ
തൃക്കവിയൂരിൽ അമരും മുക്കണ്ണനെ
തിരുനാമ കീർത്തനം ആലപിക്കാൻ
തിരുവിങ്കലഭയം നൽകേണമേ
ഗംഗാധരാ ശിവ ഗംഗാധരാ....
"ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്"
ഗംഗാധരാ ശിവ ഗംഗാധരാ ....
ചന്ദ്രകലാധരാ ചാരുമൂർത്തേ എൻ
ചിന്തയിൽ ഉണരുന്നു നിൻ രൂപം
പാർവ്വതി പതേയെ ശിവശങ്കരാ
ഗംഗാധരാ ശിവ ഗംഗാധരാ.....
ജീ ആർ കവിയൂർ
19.06.2020
Comments