നീയാം തമ്പുരു...
നീയാം തമ്പുരു.....
നീയാം തമ്പുരു ശ്രുതിമീട്ടി-
യില്ലായിരുന്നെങ്കിൽ
എൻ നില വിട്ടു പോകുമായിരുന്നു
ജീവിത സംഗീതത്തിനാരോഹണ വരോഹണങ്ങൾ...
എത്രയോ ആത്മ രാഗമുണരും
മേളകർത്താ രാഗങ്ങളിൽ
ജന്യരാഗങ്ങളാൽ അനുരാഗ
ഭാവങ്ങളെഴുതി നിന്നെ കുറിച്ചായി.
ഞാൻ പാടിയ ഗമകങ്ങളൊക്കെ
ഓർമ്മളിൽ നിന്ന് പിഴവില്ലാതെ
പാടുവാൻ കഴിഞ്ഞുവല്ലോ
മിഴിയിണ നനയാതെ കാത്തുവല്ലോയീ
സ്വരം കേൾക്കുമീശ്വരിയും
ദേഹത്തു വമിക്കുമാ ദൈവവുമീ
ഗേഹങ്ങൾക്കു തുണയായിരുന്നു
നിത്യവും തണലായിരുന്നു...
ജീ ആർ കവിയൂർ
25.06.2020
Comments