ആത്മനൊമ്പരങ്ങൾ

ആത്മനൊമ്പരങ്ങൾ  

ഓർമ്മകൾക്ക്  ചേക്കേറാനൊരു  
സ്വപ്നം  നിറഞ്ഞ  ചില്ലകയിൽ  
കണ്ടുഞാനൊന്നു  കണ്ടു  
സുഖ നിദ്രയിലാണ്ട നേരം   

പെട്ടന്ന്  ഒരു  കയത്തിലേക്ക്  വഴുതിവീണുണർന്നു  
ഇല്ലായരികിലില്ല  നീയെന്ന  സത്യമറിഞ്ഞു  ഞെട്ടി  
മോഹ ഭംഗങ്ങളുടെ  നീർച്ചുഴിയിൽ  
എന്ത്  മധുവുമായിരുന്നു  നീ  തന്ന  

പുഞ്ചിരി  പാൽ പായസം നൽകും  കുളിരും  
വരുമോ  ഇനിയുമാ ശിശിര  ഹേമന്ത  
വസന്തങ്ങളിനിയും  വരുമെന്ന്  ഓർത്ത്  
മനസ്സിന് സ്വാന്തനം മേകി  നിന്ന് അങ്ങാ 

വഴിയോരത്തു  നിറകണ്ണുകളുമായി  കാത്തിരുന്നു 
പ്രണയ  പ്രളയങ്ങൾ വരുമെന്ന് കരുതി ഞാൻ 
അതിൽ  മുങ്ങി  നിന്നിൽ  വന്നുചേരാനെന്നോർത്തു    
സന്തോഷമടയുന്നിതായെൻ  ആത്മാവും ഓമലേ ..!!

ജീ ആർ കവിയൂർ 
04 . 06 . 2020  

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “