പ്രണയിക്കാറുണ്ടല്ലോ

പ്രണയിക്കാറുണ്ടല്ലോ.... 

(ഹിന്ദി കവി  ഖത്തിൽ ശിഫായിയുടെ ഗസൽ പരിഭാഷ )

ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ
ഞാൻ മരിച്ചിട്ടും
ഞാൻ മരിച്ചിട്ടും ,ഓമലേ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു 

ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ

നിന്നെ കണ്ടതു മുതൽക്കല്ലോ തോന്നുവൻ തുടങ്ങിയത്  എന്റെ ഈ വയസ്സ് പ്രണയിക്കുവാനുള്ളതെന്നോയെന്ന്
ഈ ലോകത്തിന്റെ ദുഃഖങ്ങളെ കുറിച്ചു 

ഒന്നു ചിന്തിക്കുകിൽ എത്ര നേരമിനി ശേഷിക്കുന്നു ജീവിതത്തിനായി എനിക്ക് പ്രണയിക്കുവാൻ

ഒന്നു ചിന്തിക്കുകിൽ എത്ര നേരമിനി ശേഷിക്കുന്നു ജീവിതത്തിനായി എനിക്ക് പ്രണയിക്കുവാൻ
അവസാന ശ്വാസവും നിനക്കായി മാറ്റിവെക്കുന്നു നിനക്കായി ഓമലേ

ഞാൻ മരിച്ചിട്ടും
ഞാൻ മരിച്ചിട്ടും ,ഓമലേ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ..

നിന്നെ എത്രമാത്രം പ്രാണിയിക്കുന്നുവോ
ഒന്നു നിന്നെ തൊടുകിൽ എന്റെ ശരീരത്താകമാനം പരക്കുന്നു നിൻ ഗന്ധം

എത്ര ചിന്തിച്ചു എഴുതിയാലും നീ മാത്രം നീമാത്രമെന് വിരൽത്തുമ്പിൽ അക്ഷര പ്രണയം നിറയുന്നു ..
എങ്ങിനെ ഞാൻ വിട്ടൊഴിയും എൻ ചിന്തകളിൽ നിന്നും ....

ഞാൻ മരിച്ചിട്ടും
ഞാൻ മരിച്ചിട്ടും ,ഓമലേ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ..

എത്ര ചിന്തിച്ചു എഴുതിയാലും നീ മാത്രം നീമാത്രമെന് വിരൽത്തുമ്പിൽ അക്ഷര പ്രണയം നിറയുന്നു ..
എങ്ങിനെ ഞാൻ വിട്ടൊഴിയും എൻ ചിന്തകളിൽ നിന്നും ....

ഞാൻ മരിച്ചിട്ടും
ഞാൻ മരിച്ചിട്ടും ,ഓമലേ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ 
ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ

ജീ ആർ കവിയൂർ
15.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “