വരുമൊരു ദിനം


വരുമൊരു  ദിനം

കാപട്യം കലരാത്ത നിൻ മനസ്സിന്റെ ഉള്ളിൽ   
ഒരു കൂടുകൂട്ടി ഞാനും  കഴിയട്ടെയോ   
ദു:ഖക്കടലാണെന്നു  പാഞ്ഞു  നീ  വെറുതെ  
അകറ്റുവന്നതെന്തേ  കാലം  നൽകിയ  സമ്മാനമല്ലേ  

അനുഭവിക്കാതെ  പറ്റില്ലല്ലോ കർമ്മകാണ്ഡങ്ങൾ  
അരുതാത്ത  ഒന്നുമേ  ഞാൻ  ആവിശ്യപെട്ടില്ലല്ലോ  
ഒരിറ്റു  സ്നേഹത്തിന്  ദയാവായ്പ് അല്ല ആഗഹിച്ചുള്ളു
ഇരുട്ടിന്റെ ആഴങ്ങളിൽ  നിലാവ്  പതിക്കുമ്പോൾ  

അറിയുന്നു  നിൻ  അലിവെഴും പാല്പുഞ്ചിരി  മായാതെ  
അരികത്തു  വന്നിരുന്നൊരു  നിൻ  സാമീപ്യങ്ങളിന്നും  
അനുഭവിക്കുന്നു ഞാനോർമ്മകളിൽ മായാതെ  
വരുമൊരു  ദിനം  വിദൂരമല്ല  ഇനിയൊരു  ജന്മത്തോളം  
     
ജീ ആർ കവിയൂർ 
05 . 06 . 2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “