മഴയുടെ കഥ
മഴയുടെ കഥ
മേഘം മലയോട് മുട്ടിയുരുങ്ങി
മഴ പുഴയോട് കഥ പറഞ്ഞു
കാറ്റ് തഴുകി തലോടി നടന്നു
കുയിൽ അതേറ്റുപാടി ..
വണ്ടുകൾ മൂളി പറന്നു
മൊട്ടുകൾ പുഞ്ചിരി പൂവായി
മിഴികൾ മൊഴികളായി മാറി
അക്ഷര വഴികളിൽ പ്രണയം പൂത്തു
പുഴ ഒഴുകി കടലിൽ ചേർന്നു
വിരഹത്താൽ കടൽ അലറി
കരയതെറ്റുവാങ്ങി കിടന്നു
മഴ കഥ തുടർന്നു കവിയോട് ..
ജി ആർ കവിയൂർ
20.06.2020
Comments