ഇനിയാവില്ല (ഗസൽ)

ഇനിയാവില്ല (ഗസൽ)

രാവും പകലും തേടി ഞാനെൻ 
രാഗ ഭാവങ്ങളിലൊക്കെവേ
ൠതു വർണ്ണങ്ങളുടെ സാമീപ്യത്താൽ 
രമിക്കുന്നിതാ വസന്തത്തിൻ നിഴലിൽ 

നീ അകന്ന നേരമൊക്കെ
കണ്ണ് നിറച്ചു കാത്തിരിപ്പിൻ 
ഗസൽ വഴികളിലൊക്കെ 
കേട്ടു നിൻ പദസ്വനം മാത്രം 

ഇനി ആവില്ല ഇങ്ങനെ 
അറിയുക വിരഹമേ നീ 
ഇങ്ങിനെ എൻ വിരൽതുമ്പുകൾക്ക് 
നോവു പകർന്ന് എഴുതിക്കുന്നു വല്ലോ ...

ജി ആർ കവിയൂർ 
13.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “