പ്രോജ്വലിതമാവട്ടെ
പ്രോജ്വലിതമാവട്ടെ
ഇതു ഭംഗി വാക്കിനല്ല എന്റെ ഹൃദയത്തിൽ ചാലിച്ച്
എഴുതുമീ വരികൾക്കൊക്കെ ജീവരക്തത്തിന്റെ
മണമില്ലേ ഇല്ല അവക്ക് നീ കരുതുമ്പോലെ
മുല്ലപ്പൂവിന്റെ ഗന്ധമില്ലായെന്നു തോന്നും
ആഴത്തിൽ തൊട്ടെഴുതും വരികൾക്ക് ഉണ്ടൊരേൻ
സ്നേഹത്തിന് മധുര നോവെന്നറിക നീയും
അരികത്തില്ലായെന്നു കരുതി അണയാൻ പോകുമീ
തിരിവിളക്കിൽ നീ കരിന്തിരി കത്താതെ
അൽപ്പവും പകരുമോ നിൻ ഉള്ളിന്റെ ഉള്ളിലൂറും
സ്നേഹത്തിന് ചക്കിലാട്ടിയ എണ്ണ
വീണ്ടും തെളിയട്ടെ കെടാതിരിക്കട്ടെ നാളം
പ്രോജ്വലിതമാവട്ടെ നമ്മുടെ പ്രണയം വീണ്ടും
ജീ ആർ കവിയൂർ
05 . 06 . 2020
Comments