പ്രണയ ഹാരം
നിൻ മൊഴി മുത്തുകൾ ഇറുത്തു ഞാൻ കോർത്തൊരു
മണിമാലകളാണീ വരികളൊക്കെയുമെന്നറിക
വിരഹത്തിൻ ചൂടിൽ ഉതിരുന്ന ഭ്രാന്തമാം
വാർത്തലാപമല്ല മൂർദ്ധാവിൽ നിന്നുമിങ്ങനെ
അറിയാതെ വന്നു പോകുമീ വാക്കുകളൊക്കെ നിന്റെ
ഓർമ്മയിൽ വിരിയട്ടെ കൊഴിഞ്ഞ വസന്തങ്ങളുടെ
സുഗന്ധവും അത് തരും ആനന്ദാനുഭൂതിയും
ലഹരി പടർത്തുന്നു സിരകളിൽ ഇനിയെന്തു പറയേണ്ടു
വന്നിടുക വീണ്ടും തീർക്കാം നമുക്കൊരു
സ്വർഗ്ഗാരമാം അത് നൽകും സന്തോഷങ്ങൾ
വിരിയും നിൻ നിലാപുഞ്ചിരി പൂക്കളാലിനിയും
കോർക്കാം സ്നേഹത്തിന് പ്രണയ ഹാരം ഓമലേ ..!!
ജീ ആർ കവിയൂർ
06 .06 .2020
Comments