ഇന്നലെ രാവിൽ (ഗസൽ
ഇന്നലെ രാവിൽ (ഗസൽ)
ഇന്നലെയാ ഗസൽ രാവിൽ
നിന്നെക്കുറിച്ചു കേട്ടുഞാൻ
എന്നെ മറന്നങ്ങ് ഇരുന്നു പോയി
ആളൊഴിഞിട്ടുമെന്റെ മനസ്സിൽ നീ മാത്രമായി
എത്ര മറക്കാൻ ശ്രമിച്ചിട്ടുമാ
മധുവന്തി രാഗത്തിൽ പാടിയ വരികൾ
ഹൃദയത്തിലെ അഗ്നികൾ ചുണ്ടുകളിൽ
വിരിഞ്ഞ മധുരഗാനം എത്ര കേട്ടിട്ടും
മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി
മൗനമുടച്ച് മാറ്റൊലി കൊള്ളുന്നുവല്ലോ
ഇന്നലെയാ രാവിൽ കേട്ടതൊക്കെ
നിന്നെക്കുറിച്ചു മാത്രമായിരുന്നല്ലോ സഖീ ...
ജി ആർ കവിയൂർ
12.06.2020
Comments