വസന്ത കാലം
വസന്ത കാലം...
നീ തന്ന അനുഭൂതിയുടെ ലഹരിയിൽ
ഞാനറിയാതെ അങ്ങ് മയങ്ങി പോയി
ഞാനറിയാതെ അങ്ങ് മയങ്ങിപ്പോയി
കനവിൽ നിന്നും നിനവിലേക്കൊരു
കളി വഞ്ചി തുഴഞ്ഞു നാമറിയാതെ
കാലം തീർത്ത സുന്ദരമാമൊരു
കളി വഞ്ചി തുഴഞ്ഞു ആരുമറിയാതെ
മൗനാനുരാഗത്തിന്
മാസ്മരഭാവങ്ങളിൽ
മനവേവിടേയോ നാമറിയാതെ
കൈവിട്ടുപോയല്ലോ സഖിയേ.....
കദനങ്ങൾ തീർക്കും
വിരഹദുഃഖങ്ങളിനി വേണ്ട
വന്നിട്ടുമല്ലോ വസന്തത്തിൻ
സുഗന്ധം പൊഴിക്കും പ്രണയകാലം...
നീ തന്ന അനുഭൂതിയുടെ ലഹരിയിൽ
ഞാനറിയാതെ അങ്ങ് മയങ്ങി പോയി
ഞാനറിയാതെ അങ്ങ് മയങ്ങിപ്പോയി
കനവിൽ നിന്നും നിനവിലേക്കൊരു
കളി വഞ്ചി തുഴഞ്ഞു നാമറിയാതെ
കാലം തീർത്തൊരു സുന്ദരമാമൊരു
കളി വഞ്ചി തുഴഞ്ഞു ആരുമറിയാതെ
ജീ ആർ കവിയൂർ
22.06.2020.
Comments