സൽഗതിയരുളണേ കണ്ണാ.
സൽഗതിയരുളണേ കണ്ണാ....
കണ്ണുനീർ പൂക്കളിറുത്തു ഞാൻ
കണ്ണാ നൽകുന്നു ഇതായർച്ചന
കരുണാമയനേ കാത്തോളണേ
കദനത്തിൽ നിന്നും കരകയറ്റണേ
എന്നുള്ളിലെ കാളിയേ നീ
നിഗ്രഹിച്ചിട്ട്. അഹന്തയകറ്റി
നിൻ പുഞ്ചിരി പാലമൃതാൽ
അഭിഷേകം നടത്തി ശുദ്ധമാക്കണേ
മഹാമാരികളിൽ നിന്നും
പ്രളയപയോധിയിൽ നിന്നും നീ
ഗോവർദ്ധനമുയർത്തിയങ്ങ്
ഗോവിന്ദ് തണലേകി നീ
ഞാനെന്ന ഭാവം അകറ്റി നിന്നിലേക്ക്
നയിച്ച് നീയെന്ന് തോന്നിച്ചു
നിന്നിലേക്ക് നയിച്ചു
സൽഗതിയരുളണേ കണ്ണാ ....
ജീ ആർ കവിയൂർ
12.06.2020
Comments