പറയുവാനാവാത്തതെന്തോ......(ഗസൽ )
പറയുവാനാവാത്തതെന്തോ......(ഗസൽ )
എനിക്ക് നിന്നോടും നിനക്ക് എന്നോടും
പറയുവാനാവാത്തതെന്തോ ഉണ്ടായിരുന്നോ
മൗന വല്‌മീകമായി വളർന്നുമനസ്സിൽ
കാണുമ്പോഴൊക്കെ കണ്ണുകളതു പറഞ്ഞിരുന്നോ ....
പറഞ്ഞു തീർക്കാതെ നീറും മനസ്സുമായി
കാലവും തന്ന മധുരനോവുമായി നടക്കുന്നുവോ
ഇന്നിതാരോട് ഭയക്കുന്നു നിന്നെ വേണ്ടാത്തവരെയോർത്തോ
പൊട്ടിച്ചെറിഞ്ഞു പോരുക ചക്രവ്യൂഹങ്ങളൊക്കെ .....
എൻ ചിതാകാശത്തിന് ചോട്ടിലായി തണലൊരുക്കി
കാത്തിരിക്കാമിനി കൽപ്പാന്ത കാലത്തോളം
എനിക്ക് നിന്നോടും നിനക്ക് എന്നോടും
പറയുവാനാവാത്തതെന്തോ ഉണ്ടായിരുന്നോ...!!
ജീ ആർ കവിയൂർ
03 .06 .2020
Comments