നീയെന്ന മന്ത്രം
നീയെന്ന മന്ത്രം..
നിന്നോർമ്മകളാലെത്ര ജപമാലയാൽ
മന്ത്രങ്ങളുരുവിട്ടു ജന്മ ജന്മാന്തരങ്ങളാൽ
ഒഴുകിയകലും ജീവിത നദിയിൽ
നീന്തി തുടിച്ചു വീണ്ടും വീണ്ടും...!!
നീറും മനസ്സുമായി കഴിയുമ്പോൾ
നിറ മുള്ള സ്വപ്നങ്ങളുമായ് നീ
നിലാവ് പോലെ പെയ്യ്തിറങ്ങി
നിമിഷങ്ങൾക്കുള്ളിൽ നീ മറഞ്ഞോ
ആഷാഢമായ് വസന്തമായ്
ഹേമന്തമായ് ശിശിരമായ്
എത്ര ഋതു സന്ധ്യകൾ വന്നു പോയ്
ഇനിയെന്നു വരുമെന്ന് കാത്തിരിപ്പു
ഇനിയെന്നു വരുമെന്നു കാത്തിരിപ്പു....
ജീ ആർ കവിയൂർ
26.06.2020
Comments