ഹൃദയ രാഗം .......(ഗസൽ )
ഹൃദയ രാഗം .......(ഗസൽ )
നിൻ ഓർമ്മകൾ പൂക്കുന്നിടത്തല്ലോ
എൻ സ്വപ്ന സഞ്ചയവീഥികൾ
നിന്നിലെ എഴുതപ്പെടാത്ത വരികൾ
മിഴിയഴകിൽ നിന്നും വായിച്ചെടുക്കാൻ
ഏറെ പണിപ്പെട്ടു നിന്നിലെ മൗനം
ആരുമറിയാത്ത നിസ്സംഗ ഭാവങ്ങൾ
എന്നെ വെട്ടയാടികൊണ്ടിരുന്നു
എങ്കിലും ഞാനെന്റെ ഉള്ളിന്റെ ഉള്ളിൽ
മൂളിയെടുത്തു ഞാനാക്ഷരച്ചിമിഴിലെ
അറിയാരാഗങ്ങളും അതുതരും ഭാവങ്ങളും
ശ്രുതിചേർക്കാൻ ആവാതെ കുഴയുമ്പോൾ
എൻ ഹൃദയ താളത്തോടൊപ്പം ചേർത്തു
ജീ ആർ കവിയൂർ
01 .06 .2020
Comments