കുറിക്കട്ടെ കവിത ..!! (ഗസൽ )
കുറിക്കട്ടെ കവിത ..!! (ഗസൽ )
കരിനീല കണ്ണുള്ള പെണ്ണേ
കളിചിരിമാറാത്ത കണ്ണേ
കവിളിലെ നുണക്കുഴി വിരിയുന്നതെന്തേ
കണ്ണിൽ നോക്കിഞാനൊരു കുറിക്കട്ടെ കവിത ..!!
കാൽനഖം കൊണ്ടു നീ കളം വരച്ചു നിന്നതെന്തേ
കരളിലെ മോഹമാരുമറിയില്ലെന്ന് കരുതിയോ പെണ്ണേ
കാലം മായ്ക്കാത്ത മധുര നോവ് നിന്റെ ഉള്ളിൽ
കാമനകൾ തീർക്കുവാൻ വരുമവൻ വേഗം പൊന്നേ ..!!
കാണാമറയത്ത് നിന്നു നിന്നെ കണ്ടു
കാമൻ എയ്യ് തൊരു അമ്പിനാൽ പിടയുന്നുവല്ലോ
കരിനീല കണ്ണുകളിൽ വിരിയുന്ന സ്വപ്‌നങ്ങൾ
കടൽ കടന്നെത്തും കാറ്റിന്റെ മൂളലിൽ കേൾക്കുന്നുവല്ലോ ..!!
കരിനീല കണ്ണുള്ള പെണ്ണേ
കളിചിരിമാറാത്ത കണ്ണേ
കവിളിലെ നുണക്കുഴി വിരിയുന്നതെന്തേ
കണ്ണിൽ നോക്കിഞാനൊരു കുറിക്കട്ടെ കവിത ..!!
ജീ ആർ കവിയൂർ
01 .06 .2020
Comments