ഓർമ്മത്താൾ

ഓർമ്മത്താൾ...

മനസ്സിലെ ഓർമ്മത്താൾ തുറന്നു 
പാവാട ഉടുത്തു തൊടിയിലേക്ക് 
പൂമ്പാറ്റയായി പാറി പറന്നു 
ഇലഞ്ഞി മരച്ചുവട്ടിൽ നിന്നും 
പെറുക്കിയെടുത്ത പൂവിനാൽ 
മാലകൾ കോർത്തു വച്ച് നടന്നു 
കണ്ണാടി പോലുള്ള കുളത്തിൽ മുങ്ങി 
പടവുകൾ കയറുമ്പോളൊന്നു തിരിഞ്ഞുനോക്കി മുഖം മിനുക്കി 
പടിപ്പുര കടന്ന് വളവര വള്ളത്തിലേറി
കണ്ണനു മാലചാർത്തി മടങ്ങുമ്പോൾ 
കണ്ണുകൾ പരതി ആമ്പൽപൂ പൊട്ടിച്ച് 
കാത്തുനിൽക്കും കൂട്ടുകാരനെയും 
പറയാതെ പോയ സ്വപ്നങ്ങളൊക്കെ 
കുഴിച്ചുമൂടി കതിർമണ്ഡപം താണ്ടി ..
അറിയാതെ മനമൊന്നു പിടിച്ചു .
കാലത്തിന്റെ ഓർമ്മകൾക്ക് 
ഇന്ന് വെള്ളി നര വീണു ..!!

ജി ആർ കവിയൂർ 
24.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “