നിന്നോർമ്മകളിലൂടെ (ഗസൽ )

നിന്നോർമ്മകളിലൂടെ (ഗസൽ )
  
നിന്നോർമ്മകൾ  പെയ്യുമീ രാവുകളിൽ   
നിലാകുളിരമ്പിളി പൂത്തിറങ്ങിയ വേളയിൽ   
മനസ്സെന്ന മായിക ലോകത്തുനിന്ന്   
മഴ നനഞ്ഞു ഞാൻ നിൻ ഓർമ്മകളിൽ   

അവസാന  തുള്ളിയും  പെയ്യ്തൊഴിഞ്ഞു  
ഇലച്ചാർത്തിൽ  നിന്നുമിട്ടു  വീഴും തുള്ളികൾ  
കണ്ടു  എന്റെ  തൂലികയുമറിയാതെ എഴുതി തുടങ്ങി  
കലരാത്ത  മോഹത്തിൻ  ഈണത്തിലായി  

പാടാനാവാത്ത വരികളൊക്കെയങ്ങു  
കേട്ട്  ഞാനാ കുയിലിന്റെ നാദത്തിലും 
അത് കേട്ട് ആടും മെയിലിലും പിന്നെ 
നിൻ പുഞ്ചിരി  വിടരുന്നത്  കണ്ടു  പൂവുകളിലും    

നിന്നോർമ്മകൾ  പെയ്യുമീ രാവുകളിൽ   
നിലാകുളിരമ്പിളി പൂത്തിറങ്ങിയ വേളയിൽ   
മനസ്സെന്ന മായിക ലോകത്തുനിന്ന്   
മഴ നനഞ്ഞു ഞാൻ നിൻ ഓർമ്മകളിൽ   

ജീ ആർ കവിയൂർ 
04 . 06 . 2020  
     
  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “