വിരലുകൾ ചൂണ്ടും വഴികളിലൂടെ
വിരലുകൾ ചൂണ്ടിയ വഴിയിലൂടെ
മിഴികൾ മൊഴികൾക്കായി കാത്തിരുന്നു
വർഷ ഋതുപൂവിട്ടു കൊഴിഞ്ഞു
മായുന്നില്ല മനസ്സിലെവിടേയോ
വിരഹത്തിൻ തേങ്ങലുണർന്നു
വിരലുകൾ ചൂണ്ടിയ വഴികളിലൂടെ
നിന്നെ തേടിയിറങ്ങി അലഞ്ഞു
വന്നടുത്തു കുന്നും മലയും താണ്ടി
നീലകുറിഞ്ഞി പൂക്കും താഴ് വാരങ്ങളിൽ
നിന്നോർമ്മകൾ പെയ്യ്തിറങ്ങി
ചന്ദ്രകാന്ത കുളിർ പകരും രാവിൽ
പ്രണയം പ്രണയത്തെ കണ്ടുമടങ്ങി
മനസ്സിൽ ചിത്രം വരച്ചു കവിത....!!
കൈപ്പിടിയിലൊതുങ്ങുവാനാവാതെ
അധരങ്ങൾ മെല്ലെ ചിത്ര ശാലഭമായ്
മധുരം വിളമ്പും പാട്ടുകളുടെ ലയത്തിൽ
മിഴികൾ മൊഴികൾക്കായി കാത്തിരുന്നു
ജീ ആർ കവിയൂർ
29.06.2020
മിഴികൾ മൊഴികൾക്കായി കാത്തിരുന്നു
വർഷ ഋതുപൂവിട്ടു കൊഴിഞ്ഞു
മായുന്നില്ല മനസ്സിലെവിടേയോ
വിരഹത്തിൻ തേങ്ങലുണർന്നു
വിരലുകൾ ചൂണ്ടിയ വഴികളിലൂടെ
നിന്നെ തേടിയിറങ്ങി അലഞ്ഞു
വന്നടുത്തു കുന്നും മലയും താണ്ടി
നീലകുറിഞ്ഞി പൂക്കും താഴ് വാരങ്ങളിൽ
നിന്നോർമ്മകൾ പെയ്യ്തിറങ്ങി
ചന്ദ്രകാന്ത കുളിർ പകരും രാവിൽ
പ്രണയം പ്രണയത്തെ കണ്ടുമടങ്ങി
മനസ്സിൽ ചിത്രം വരച്ചു കവിത....!!
കൈപ്പിടിയിലൊതുങ്ങുവാനാവാതെ
അധരങ്ങൾ മെല്ലെ ചിത്ര ശാലഭമായ്
മധുരം വിളമ്പും പാട്ടുകളുടെ ലയത്തിൽ
മിഴികൾ മൊഴികൾക്കായി കാത്തിരുന്നു
ജീ ആർ കവിയൂർ
29.06.2020
Comments