നീയെന്ന അസ്വസ്ഥത..... (ഗസൽ)
നീയെന്ന അസ്വസ്ഥത..... (ഗസൽ)
ഇനിയാഗ്രഹങ്ങളൊക്കെ കണ്ണുനീരിൽ ഒഴുക്കട്ടേ
ഉള്ളിലെ ഉള്ളിലൊതുക്കാതെ പ്രിയതേ
ഏന്നിനി ഞാനൊന്നിതു കേൾപ്പിക്കും ലോകത്തെ
നിദ്രയില്ലാ രാവുകളുമതു നൽകും അസ്വസ്ഥതയും
നിൻ ചിത്രമെൻ നെഞ്ചോടുചേർത്തു ഞാനൊന്ന് ഏന്നിനി കേൾപ്പിക്കും ലോകത്തെ
നോവിൻ ആത്മരാഗം മിടിക്കുന്നു മനസ്സിൽ
പൂക്കുന്നു എൻ ഹൃദയ കമലംനിന്നോർമ്മകളാൽ
എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും
നിൻ പുഞ്ചിരി മായാതെ ഉള്ളിലെന്തേ
നിലാവുപോലെ പെയ്തിറങ്ങുന്നു വല്ലോ സഖി
ഏന്നിനി ഞാനിതൊന്നു അറിയിക്കും ലോകത്തെ...
ഇനിയാഗ്രഹങ്ങളൊക്കെ കണ്ണുനീരിൽ ഒഴുക്കട്ടേ
ഉള്ളിലെ ഉള്ളിലൊതുക്കാതെ പ്രിയതേ
ഏന്നിനി ഞാനൊന്നിതു കേൾപ്പിക്കും ലോകത്തെ
നിദ്രയില്ലാ രാവുകളുമതു നൽകും അസ്വസ്ഥതയും ....
ജീ ആർ കവിയൂർ
28.06.2020
Comments