ഓർത്തെടുക്കുവാനായിനി.......
ഓർത്തെടുക്കുവാനായിനി.......
ഓർമ്മകൾക്കുമുണ്ടിനിയും ഓർത്തെടുക്കുവാനായിനി
ഓമനിക്കാൻ ഒരുപാട് താലോലിക്കാനായിനി
നീറും മനസ്സിന്റെ കാമേഘ മാനത്തു നിറ തിങ്കളായ്
നീ വന്നു ഉദിക്കുമ്പോഴായ് അറിയാതെ ഉള്ളകമാകെ
പൂനിലാവിൻ പാൽമഴ പെയ്യ്തിറങ്ങി സുഖമുള്ള നേരം
കണ്ണടച്ചു തുറക്കുമ്പോഴേക്കും കാണാമറയത്ത് മറഞ്ഞു
പ്രണയമാണ് മധുരമാണ് എന്റെ ഉള്ളമെന്നു നീയറിഞ്ഞോ
തെളിവെയിലേറ്റങ്ങു തളരത്തോൺ മനസ്സിന് തണുപ്പാർന്ന
തണലായി ഇളനീരിന് മധുരമായി ഇക്കിളി കൂട്ടി നിൻ
ഓർമ്മകളൊക്കവേ കണ്ണുനീരിന്റെ കാലൊച്ച കേൾക്കാത്ത
കവിതതൻ പൂക്കൾ വിരിയുന്ന നേരത്ത് കലരാത്ത
കല്മഷമാർന്ന യെൻ കരളിലിന്റെ നോവുകളിൽ
ഓർത്തെടുക്കുവാനായിനി നീ അല്ലാതെ മറ്റെന്തു
ഓമനിക്കാൻ ഒരുപാട് താലോലിക്കാനായിനി...!!
ജീ ആർ കവിയൂർ
02 .06 .2020
Comments